ഓക്‌ലാന്റ്, കാലിഫോർണിയ
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ അൽമേഡ കൗണ്ടിയിലെ ഏറ്റവും വലിയ നഗരവും കൗണ്ടി ആസ്ഥാനവുമാണ് ഓക്‌ലാന്റ്. ഒരു പ്രധാന പടിഞ്ഞാറൻ തീരദേശ തുറമുഖ നഗരമായ ഓൿലാന്റ്, സാൻഫ്രാൻസിസ്കോ ഉൾക്കടൽ മേഖലയുടെ കിഴക്കൻ ഉൾക്കടൽ പ്രദേശത്തെ ഏറ്റവും വലിയ നഗരവും സാൻഫ്രാൻസിസ്കോ ഉൾക്കടൽ മേഖലയാകെ എടുത്താൽ മൂന്നാമത്തെ വലിയ നഗരവും കാലിഫോർണിയ സംസ്ഥാനത്തെ എട്ടാമത്തെ വലിയ നഗരവും അമേരിക്കൻ ഐക്യനാടുകളിലെ 45 ആമത്തെ വലിയ നഗരവുമാണ്. 2015-ലെ ജനസംഖ്യാ കണക്കനുസരിച്ച് 419,267 ആയിരുന്നു ഇവിടുത്തെ ജനസംഖ്യ.
Read article